വെടിവട്ടം

മലയാളികൾക്ക് സൊറ പറയാനൊരു സ്ഥലം.

Friday, September 02, 2005

പാഠം 1 പറ

മലയാളം ബ്ലോഗുകളുടെ ഈ ദുനിയാവിലേക്കു അറച്ചറച്ചാണെൻകിലും ഞാനും എന്റെ ഈ “പെഹ്‌ലാ കദം“ വെച്ചോട്ടെ.

ഇതിനു പ്രചോദനം തന്ന തോഴർക്കെല്ലാം ഇതു വേണ്ടായിരുന്നൂന്നു ഒരിക്കൽ തോന്നിയാൽ ഞാൻ ധന്യനായി...
(വിശ്വം വിഷ്ണുർ വഷട്കാരോ ഭൂതഭവ്യഭവദ്പ്രഭു വിശ്വപ്രഭ, പെരിങ്ങോടർ, കലേഷ്, ആദ്യമായി വെബിൽ മലയാളം എഴുതാൻ എനിക്കൊരു കാൻ‍വാസും കുറെ വഴക്കും തന്ന സൂ, കുമാർ, അനിൽ ഇവരാണ് ടിയാന്മാർ എന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തും)

എല്ലാം തുടങ്ങാൻ എനിക്കു വളരെ എളുപ്പമാണ് -- ബ്രഹ്മാവാണു് എന്റെ ഇഷ്ടദൈവം. 3 മാസത്തിനു ശേഷവും ഈ ബ്ലോഗ് “ഉജാർ“ ആയിട്ടിരിക്കുകയാണെൻകിൽ, ഇതിന്റെ പേര് ഞാൻ താജ് മഹലിന്റെ താഴെ എഴുതാം -- വിശ്വാദ്ഭുതങ്ങളുടെ പട്ടികയിൽ.

രാത്രി വൈകി. ഇനി തൂങ്ങീട്ട് നാളെ ഐശ്വര്യമായി മലയാളത്തിനെ അറുത്തുതുടങ്ങാം.

10 Comments:

At Friday, September 02, 2005 2:46:00 AM, Blogger സു | Su said...

പാഠം ഒന്ന് എന്നു പറ എന്നായിരുന്നു നല്ലതു :)
ആനകളെ ഒക്കെ തളച്ച് ഭക്ഷണം കൊടുത്തതിനു ശേഷമേ വെടിവെട്ടത്തിന് ഇരിക്കാവൂ. എന്തായാലും സ്വാഗതം.

രഖോ പെഹലാ കദം ധാം കെ ഹാഥ് ഹമാരാ
കദം കദം രഖോ തും ഹർവക്ത് സാഥ് ഹമാരാ
ലിഖ്ദോ ജൊ ചാഹേ ബ്ലോഗ് മേം തുമാരാ..
പഠ് ലേംഗ്ഗെ ഹം ജബ് മൻ കരേ ഹമാരാ...
(വാഹ് വാഹ്.... )

 
At Friday, September 02, 2005 4:33:00 AM, Blogger .::Anil അനില്‍::. said...

എനിക്കീ ആനക്കാരന്മാരെയൊക്കെ ബഹുമാനമാണ്.
ഇല്ലെങ്കിൽ ആനയെക്കൊണ്ടൊന്നൂതിച്ചാൽ‌പ്പോലും നമ്മൾ ശൂ ആയിപ്പോവില്ലേ.
അങ്ങനെയുള്ള ഞാനീ ആനക്കാരനെ വഴക്കു പറഞ്ഞെന്നു പറഞ്ഞാൽ ആനകൾ പോയിട്ട് കേരളാ പോലീസ് പോലും വിശ്വസിക്കില്ല.

ആനക്കാരന്റെ പെഹ്‌ലാ കദം എന്തായാലും മുഴക്കത്തോടെ തന്നെയാവട്ടെ.
കരിമ്പിൻ കാട്ടിൽ കയറിയമാതിരി അവാതിരിക്കട്ടെ.
സ്വാഗതം ആനക്കാരാ. ആയുധങ്ങളും ആനകളും പുറത്തു വിശ്രമിച്ചോളും. :)

 
At Friday, September 02, 2005 7:41:00 AM, Blogger പാപ്പാന്‍‌/mahout said...

സൂ: “പാഠം 1 തറ” എന്നായിരുന്നു എഴുതേണ്ടിയിരുന്നതെന്നു പിന്നെ തോന്നി. എന്റെ തൽക്കാലപ്രശസ്തി ആ വിഷയത്തിലാണല്ലോ :-)

അനിൽ: തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. എന്നെ വഴക്കുപറഞ്ഞ ആളുടെ പേരു ആ കോമ വരെയേ ഉള്ളൂ :-)

 
At Saturday, September 03, 2005 2:58:00 AM, Anonymous Anonymous said...

ആനക്കാരന്റെ ഇഷ്ട്ടപ്പെട്ട പുസ്തകങ്ങളുടെ ലിസ്റ്റ്‌ കലക്കി. ഇടക്കെല്ലം ഈ വഴി വരാം :)

-rathri

 
At Saturday, September 03, 2005 7:04:00 AM, Blogger പാപ്പാന്‍‌/mahout said...

രാത്രിഞ്ചരാ: വന്നതിനു നന്ദി. എനിക്കേറ്റവും ഇഷ്ടപ്പെട്ട ബ്ലോഗുകളിലൊന്നു താൻകളുടേതാകുന്നു.

 
At Saturday, September 03, 2005 9:19:00 AM, Blogger ചില നേരത്ത്.. said...

പാപ്പാനേ,,
ക്ഷമിക്കൂ..ഇതുവഴി വരാൻ വൈകിയതിൽ..മറ്റു ബ്ലോഗുകളിൽ അങ്ങയുടെ മദപ്പാട്‌ കണ്ടു..എന്റെ ബ്ലോഗിലും..ചവിട്ടി കൂട്ടിക്കോളൂ.. എന്റെ ബ്ലോഗു വഴി വരുമ്പോൾ പടിപ്പുരയിൽ കരുതിവെച്ചിരിക്കുന്ന പനമ്പട്ടയും പഴക്കുലയും എടുക്കാതിരിക്കരുത്‌...
ഇതു വഴി ഞാൻ തീർച്ചയായും വരാം..
-ഇബ്രു-

 
At Saturday, September 03, 2005 2:24:00 PM, Blogger പാപ്പാന്‍‌/mahout said...

ഇബ്രൂ: ഇനി ഇബ്രൂം തുടങ്ങിക്കോ. അല്ലെൻകിൽത്തന്നെ ഞാൻ എന്റെ ബ്ലോഗ്യുദ്ധം തുടങ്ങി 2 ദിവസത്തിനകം തന്നെ വിമർശനശരശയ്യയിൽ വെള്ളം കിട്ടാതെ കിടക്കുകയാണു് :-) [തമാശ പറഞ്ഞതാട്ടോ]

പിന്നെ പനമ്പട്ടയെക്കാൾ വെറും പട്ടയാണെനിക്കു പ്രിയം; മദപ്പാടിന്റെ രഹസ്യവും മറ്റൊന്നല്ല ;-)

 
At Sunday, September 04, 2005 11:59:00 PM, Blogger കിരണ് ‌ kiran said...

ഈ സു എവിടെ പോയാലും ഡയലോഗ്‌ അടിച്ച്‌ മനുഷ്യനെ ബേജാറാക്കാണല്ലോ...

 
At Monday, September 05, 2005 7:01:00 AM, Blogger kumar © said...

വെടിവട്ടത്തിൽ ചെവിവട്ടം പിടിച്ച് ഞാനും ഇരിക്കാം.
പക്ഷേ ഞാൻ എപ്പോഴാണ് ആനക്കാരാ നിങ്ങളെ വഴക്കു പറഞ്ഞത്? ഞാൻ സൂവിനെയാണ് വഴക്കു പറഞ്ഞത്. അതൊകൊണ്ട് എന്നെയും ആ “കോമ”യ്ക്ക് ഉള്ളിലേക്ക് കയറ്റി ഇരുത്തുക.
അപ്പോ പിന്നെ കോമയ്ക്കിപ്പുറം സൂ മാത്രമെയുള്ളു, പാവം സൂ, ഒരു ആനവാൽ കൊടുത്തു സൂവിനെയും നമുക്ക് അകത്തു കയറ്റിയിരുത്താം. വെടിവട്ടം കൊഴുക്കട്ടെ. ആലവട്ടം മുറുകട്ടെ. വെഞ്ചാമരം വിരിയട്ടെ.

 
At Monday, September 05, 2005 7:12:00 AM, Blogger kumar © said...

പാഠം ഒന്ന് ‘പറ‘ എന്നു പറഞ്ഞോളൂ. പാഠം രണ്ട് ‘തറ‘യും പറഞ്ഞോളു. പക്ഷേ ‘ത’ താമര എന്നു പറയരുത്. താമര പുസ്തകങ്ങളിൽ നിന്നും അടർത്തിമാറ്റാൻ ഇലക്ഷൻ കമ്മീഷൻ ഉത്തരവിട്ടു.

കൂടുതൽ വായനയ്ക്ക് http://www.indianexpress.com/full_story.php?content_id=77589

 

Post a Comment

<< Home