വെടിവട്ടം

മലയാളികൾക്ക് സൊറ പറയാനൊരു സ്ഥലം.

Tuesday, September 27, 2005

അവർ പാടുമ്പോൾ...

എന്റെ മിക്കവാറും സുഹൃത്തുക്കളൊക്കെ പാട്ടുകളെ ഇഷ്ടപ്പെടുന്നവരും, പാടണം എന്നാഗ്രഹമുള്ളവരുമാണ്. പക്ഷേ ആഗ്രഹം കൊണ്ടുമാത്രം കാര്യമില്ലല്ലോ. അതുമാത്രമല്ല, പാടുമ്പോൾ ചിലപ്പോൾ പാട്ടുതന്നെ മാറിപ്പോകുന്ന സംഭവങ്ങളും ധാരാളം.


സുഹൃത്തുക്കളിൽനിന്നും മറ്റും ഞാൻ കേട്ടിട്ടുള്ള ചില വരികൾ (ഇതോരോന്നും അതാതു കക്ഷികൾ വളരെ സീരിയസ് ആയി പാടിയതാണുകേട്ടോ):

  • “ഉണരൂ വേഗം നീ, ശിവകാമീ, വന്നൂ നായകൻ...” -- ഒരു ക്ലാസ്മേറ്റ് “മലരേ, തേൻ‍മലരേ” എന്ന ജാനകി ക്ലാസ്സിക്‍ പാടിയപ്പോൾ
  • “ഞാൻ നിന്നെ പ്രേമിക്കുന്നൂ മാൻകിടാവേ...
    മെയ്യിൽ പാതി അറുത്തുതരൂ... മനസ്സിൽ പാതിയറുത്തുതരൂ...” -- അതേ സതീർത്ഥ്യൻ, മറ്റൊരിക്കൽ

  • “ചന്ദനലേപസുഗന്ധം ചൂടിയതാരോ, കാറ്റോ, കാമിനിയോ?
    മൈഥുനച്ചെപ്പു തുറന്നുകൊടുത്തതു യൌവ്വനമോ, രതിദേവതയോ?“ -- വേറൊരു ക്ലാസ്സ്‍മേറ്റ്

  • തച്ചോളിമാൻകുരുന്നേ, തിൻകൾത്തേരിൽ ആലോലമാടാൻ“ -- എന്റെയൊരമ്മാവൻ “കസ്തൂരിമാൻകുരുന്നേ” എന്ന ഗാനം പാടിയപ്പോൾ

17 Comments:

At Wednesday, September 28, 2005 1:08:00 AM, Anonymous Anonymous said...

ayyO, ingane oru valiya list thannE unTallO! aksharasphuTatha illaathe paaTunnavarum ethrayO!-S-

 
At Wednesday, September 28, 2005 1:21:00 AM, Blogger Kumar Neelakandan © (Kumar NM) said...

രസിച്ചു. :) പോരട്ടെ ഇനിയും.

 
At Wednesday, September 28, 2005 1:36:00 AM, Blogger Unknown said...

ഇതെങ്ങനെയുണ്ട്‌??
* “ഓലത്തുമ്പത്തിരിക്കും മാണിക്കച്ചെമ്പഴുക്ക...“
ഇതൊ?
* "മാനെന്നും പറയില്ല,
മയിലെന്നും പറയില്ല,
മലയാളമെന്നൊരു പെണ്ണുണ്ട്‌"
Creativity of my friend :).

 
At Wednesday, September 28, 2005 2:25:00 AM, Blogger Visala Manaskan said...

നാലും കൊള്ളാം.
കു'രാ'മനാശാന്റെ വീണപൂവും മ'ത'രം ജീവാമൃതബിന്ദുവും നിറഞ്ഞുനിന്നിരുന്ന ക്രിക്കറ്റ്‌ ഗ്രൌണ്ടിന്റെ സായാഹ്നയിരുപ്പ്‌ മതിലാണ്‌ എനിക്കിപ്പോഴോർമ്മ വന്നത്‌. ആ വകയിൽ പാപ്പാനൊരു സ്പെഷ്യൽ നന്ദി.

 
At Wednesday, September 28, 2005 3:54:00 AM, Blogger സു | Su said...

:)

 
At Wednesday, September 28, 2005 4:44:00 AM, Blogger Jo said...

nadannathO nadakkAn saadhyathayuLLathO? :-)

(paappaane patti kooduthal 'kuLu' kitti. oru valiya piNakkathinte thudakkam ivide ninnaarambhikkunnu...)

 
At Wednesday, September 28, 2005 9:13:00 AM, Blogger Achinthya said...

Ente Ettan kabadi kali kazhinju veettilkku varumbo uchathil paadiyirunna paattu:
maanasEshwaree maanthi tharuu...
maanthaan ninakku madiyaanenkil choRinju tharuu...

kaakkane ente mallikaarjjunaa

 
At Wednesday, September 28, 2005 7:19:00 PM, Blogger പാപ്പാന്‍‌/mahout said...

-എസ്- :കേട്ടിട്ടുള്ള ഇതുപോലത്തെവല്ലതുമുണ്ടെൻകിൽ കൂടെച്ചേർക്കൂ (അറിയാതെ വീഴുന്നവ). അക്ഷരസ്ഫുടത -- എല്ലായിടവും ഹിന്ദിമയമാകുന്ന ഇക്കാലത്ത് മലയാളം പറയുമ്പൊ ജനത്തിന് സ്ഫുടതയില്ലായ്മ കൂടിവരുന്നതിൽ എനിക്കദ്ഭുതം (TV കാണുമ്പോൾ ശരിക്കറിയാം ഇത്). കാരണം, ഹിന്ദി വളരെ സ്ഫുടമായിട്ടുപറയേണ്ട ഒരു ഭാഷയാണല്ലോ.

കുമാർ: ശുക്രിയാ

കിരൺ: ആശാൻ മോശോല്ല

വിശാലാ: :-) അങ്ങനത്തെ ഒരു മതിലിൽ വച്ചാണ് ഇതിൽ മൂന്നെണ്ണം ഞാൻ കേട്ടത്.

കലേഷ്, സു: :)

ജോ: പിണങ്ങല്ലേ :( [disclosure: ഈ ബ്ലോഗ്‍ലോകത്തിൽ ഞാൻ നേർക്കുനേരെ അറിയുന്നവരിൽ ഒരാൾ ജോ]

അചിന്ത്യ: ഒരാളുടെ പേരിന്റെ ആദ്യത്തെ അക്ഷരം അറിഞ്ഞാൽ ആളെപ്പറ്റി ഞാൻ ഗണിച്ചെടുക്കാം. ചേട്ടന്റെ പേരിന്റെ ആദ്യക്ഷരം? :-)
[മറ്റേയാൾ അചിന്ത്യ]

 
At Thursday, September 29, 2005 1:51:00 AM, Blogger Achinthya said...

Paappane, ithu maathanka shasthramalla,Gu nnu paranjaal idheham parayum guruvayur kesavan, Sha nnu paranja shankaramkulangara Ramachandran.
ithinte appuram ariyuo?
Ente paavam Ettan oru kuzhiyaana polualla koodothrakkaaraa.

 
At Thursday, September 29, 2005 4:48:00 AM, Anonymous Anonymous said...

"...kaadaRE neeyen_munnil..kal_haarapushpavumaayi vannu.."
(kaadaRalla, muhammadaaliyaa, pOyi paThichchO: enn~ achhan SuNThi eTutthu) ithoru pazhaya Or_mma! -S-

 
At Saturday, October 01, 2005 7:05:00 AM, Blogger പാപ്പാന്‍‌/mahout said...

അചിന്ത്യ: ശരി, ഞാൻ വിട്ടു :)
-എസ്-: :))

 
At Sunday, October 02, 2005 1:23:00 PM, Blogger Achinthya said...

Pinangaathe ponnu paappanE, haa nammakku parihaaram ndaakkaam nne

 
At Tuesday, October 04, 2005 1:03:00 PM, Blogger Jo said...

evade poyi paappaane?

 
At Thursday, October 06, 2005 10:56:00 PM, Blogger evuraan said...

നല്ല തമാശ.

കുളിമുറിപ്പാട്ടുകാരെല്ലാം തന്നെ ചെയ്യുന്ന കൊലപാതകങ്ങൾ, ഹാ...!!

--ഏവൂരാൻ.

 
At Monday, October 17, 2005 5:56:00 AM, Blogger ദേവന്‍ said...

കൊല്ലം S N കോളെജിലെ അസ്ഥാന ഗായകർ പാടിയത്.
ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രിക മെഴുകിയ മണിമുറ്റം
ഉമ്മറതതമ്പിളി നിലവിളക്ക്
ഉച്ചക്കും സന്ധ്യക്കും നാമജപം

എമ്പാടും കേട്ടിട്ടുള്ള മറ്റൊരെണ്ണം:
ശരബിന്ദു മലർദീപ നാളം നീട്ടി..

 
At Monday, October 17, 2005 6:57:00 PM, Blogger പാപ്പാന്‍‌/mahout said...

ദേവരാഗം-> അയ്യോ, അപ്പോ ഈ പാട്ടുകളൊന്നും ഇങ്ങനെയല്ലേ പാടേണ്ടത്?! :) “ശരബിന്ദു“ വളരെവളരെ സാധാരണമായി ഇപ്പോ അതാണു ശരി എന്നുവരെയായി.

 
At Friday, May 19, 2006 9:38:00 PM, Blogger Unknown said...

പാപ്പാന്റെ പാട്ടു പുരാണം കലക്കി..
ഇതാ രണ്ടെണ്ണം കൂടി..

ഒരച്ഛന്‍ (ചാണ്ടിക്കുഞ്ഞ്)വളരെ ആത്മാര്‍ത്ഥമായി പാടിയത്..

ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മെല്ലെ ചായുറങ്ങാന്‍ ചാഞ്ചാട്
.............
കുന്നോളം മുത്തം തന്നാലും
വാനോരും വന്നു വിളിച്ചാലും
കയ്യില്ലാതെ വളര്‍ത്തും നിന്നെയീ കാഞ്ചനക്കൂട്ടിലുറക്കും!


വേറെ ഒരെണ്ണം, ഇതും ഒരു കക്ഷി ആത്മാര്‍ത്ഥമായി പാടിയത്..

വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍
വാടകയ്ക്കൊരു മുറിയെടുത്തു വടക്കന്‍ തെന്നല്‍..
......
......
അവളുറങ്ങും നേരമെല്ലാം
അവനുണര്‍ന്നങ്ങവളെ നോക്കി...

അവളടുത്തില്ലകലെയെങ്ങോ..മറഞ്ഞു പോയി..

 

Post a Comment

<< Home