വെടിവട്ടം

മലയാളികൾക്ക് സൊറ പറയാനൊരു സ്ഥലം.

Monday, October 10, 2005

സ്വരമഞ്‍ജരി

എല്ലാ ആഴ്ചയും, ഞാൻ സൂര്യ ടി.വി.യിൽ മുടങ്ങാതെ കാണുന്ന ഒരു കാര്യം ഞായറാഴ്‍ച്ച രാത്രിയുള്ള സ്വരമഞ്ജരിയാണ്. ഇന്നു കണ്ട ക്വാർട്ടർ ഫൈനൽ റൌണ്ടിനോടൊപ്പം എന്റെ മനസ്സിൽ വന്ന ചിന്തകൾ:
  1. ഒരവതാരിക എന്ന നിലയിൽ താരാ കല്യാണിനോളം പിടിപ്പില്ലാത്ത ആളുകൾ അപൂർവ്വം. താര ഈ ബ്ലോഗിന്റെ സ്ഥിരം വായനക്കാരിയാണെങ്കിൽ മാപ്പാക്കണം[:-)], ഇക്കാര്യത്തിൽ സത്യം പറയാതെ വയ്യ, അത്ര ബോറാണു പെർഫോർമൻസ്. വിടുവായ്ത്തരങ്ങൾ വിളിച്ചുപറയുന്നതിലും, പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികളെ ശല്യപ്പെടുത്തുന്നതിലും, പൊതുവേ ഒരലോസരമാകുന്നതിലും തത്ര ഭവതി നന്നായി വിജയിക്കുന്നുണ്ട്.
  2. സംഗീതസം‍വിധായകൻ എ റ്റി ഉമ്മർ മരിച്ചുപോയി എന്നത് ഞാനറിഞിരുന്നില്ല. അദ്ദേഹം ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു ഒരിക്കൽ എന്നതും.
  3. “പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ“ എന്ന ഗാനത്തിലെ (രചന: പി ഭാസ്കരൻ), “എങ്കിലുമെന്നോമലാൾക്കുതാമസിക്കാനെൻകരളിൽ തങ്കക്കിനാക്കൾ കൊണ്ടൊരു താജ് മഹാൾ ഞാനൊരുക്കാം” എന്ന വരികളിൽ കല്ലുകടിക്കുന്നു. എത്ര മനോഹരമാണെങ്കിലും, ഒരു ശവകുടീരമല്ലേ താജ്‍മഹൽ? (ആ പാട്ടിന്റെ സന്ദർഭം എനിക്കറിയില്ല. അതിലെ കാമുകി വല്ല യക്ഷിയോ മറ്റോ ആണോ?).
----------------------------------------------------------------------------------------------
(കലേഷ് ഈ പോസ്റ്റ് വായിച്ചു ഇതിനകമെങ്ങാനും ടെൻഷൻ അടിച്ചു കാണുമോയെന്നെനിക്കു ടെൻഷൻ, അതിനാൽ ഇതാ ഒരു തമാശ. ഇതിനുമുമ്പു കേട്ടിട്ടുള്ളതാണെങ്കിൽ ക്ഷമാപണം)

സ്ഥലം ഗുജറാത്തിലെ ഗീർവനം. സിംഹങ്ങളുടെ വിഹാരരംഗം.

രാവിലെ നടക്കാനിറങ്ങിയ മഹാത്മാഗാന്ധി ഒരു സിംഹത്തിന്റെ മുന്നിൽ ചെന്നുചാടുന്നു.

ഹാപ്പിയായ സിംഹം പറയുന്നു: “ഹായ്, ഇന്ദിരാ ഗാന്ധി“.

സിംഹത്തിന്റെ വാഗ്വിലാസത്തിൽ സം‍പ്രീതനായ രാഷ്ട്രപിതാവു തെറ്റുതിരുത്തുന്നു: “അല്ലയോ സിംഹമേ, ഞാൻ ഗാന്ധി തന്നെ, പക്ഷേ ഇന്ദിരയല്ല, മഹാത്മാഗാന്ധി”.

അപ്പോൾ സിംഹം: “മഹാത്മാവേ, അങ്ങാരാണെന്ന് ഈ ഗുജറാത്തിൽ ആർക്കാണറിയാത്തത്? ഞാൻ പറഞ്ഞതു് അങ്ങു തെറ്റിക്കേട്ടതാണ്. ഇന്ദിരാഗാന്ധിയെന്നല്ല ഞാൻ പറഞ്ഞത്, ഇന്ന് ഇര ഗാന്ധി എന്നാണ്”.

(കടപ്പാട്: രാജു മൈലപ്ര)

14 Comments:

At Monday, October 10, 2005 3:40:00 AM, Blogger പെരിങ്ങോടന്‍ said...

ഹാ ഹാ! ഇന്നിരാഗാന്ധി എനിക്കിഷ്ടപ്പെട്ടു. ശ്രീ രാജുവിന്റെ കൃതികള്‍ വായിക്കുവാന്‍ എവിടെ കിട്ടും പാപ്പാനേ?

 
At Monday, October 10, 2005 5:02:00 AM, Blogger വിശാല മനസ്കന്‍ said...

:)

 
At Monday, October 10, 2005 5:10:00 AM, Blogger Achinthya said...

Chuuuppp...
Raajaavu nagnanO? dhikkaaree. Keralaththil dooradarshanam thudangiya kaalam thottu Tharayude kalyanakaalamaayirunnu. Pakshe enikkum ee kuttinekkaaLum ishtam nammad vaarasyaru kuTTi lye. athineya. Raajasree Warrier?
paappante Ananthapuri vaasakkaalaththu ivarokkeyaayirunilye arangu vaaNirunnathu?

 
At Monday, October 10, 2005 5:40:00 AM, Blogger കലേഷ്‌ കുമാര്‍ said...

പ്രിയ പാപ്പാനേ!
നല്ല തമാശ! ഞാനത് ഓഫീസിൽ എല്ലാവരോടും പറഞ്ഞു ചിരിച്ചു! സ്പെഷ്യൾ കൺസിഡറേഷന് നന്ദി! :)
ലോകത്തെല്ലാവരും ചിരിക്കട്ടെ! എല്ലാവരും സന്തോഷമായിട്ടിരിക്കട്ടെ!

 
At Monday, October 10, 2005 10:29:00 AM, Blogger kumar © said...

തുറന്നു ചിരിച്ചു (0)

 
At Monday, October 10, 2005 12:20:00 PM, Blogger Jo said...

താജ്‌ മഹൽ ഒരു ശവ കുടീരമെന്നതിലുപരി ഒരു പ്രണയ സ്മാരകം ആണെന്നാണല്ലോ വെപ്പ്‌. (എത്രയോ പാവങ്ങൾ നാട്ടിലുള്ളപ്പോഴാണ്‌ ആ ബൂർഷ്വാ രാജാവ്‌ അതു പണിതതെന്നത്‌ തൽക്കാലം മറക്കാം). അതോണ്ട്‌ ഭാസ്കരൻ മാഷിനോട്‌ അങ്ങ്‌ ഷെമി.

അല്ലാ, "ചക്കര പന്തലിൽ തേൻ മഴ ചൊരിയണ" പാട്ടിനെ പറ്റി ഒരു തമാശ നിലവിലുണ്ടല്ലോ. അത്‌ കേട്ടിട്ടുണ്ടോ?

 
At Monday, October 10, 2005 9:30:00 PM, Blogger evuraan said...

താജ്‍മഹൽ:

പുരാതനമായൊരു ശിവക്ഷേത്രം തച്ച് നിരത്താൻ ചപലചിത്തനായൊരു രാജാവ് കണ്ട് പിടിച്ച മുട്ടുന്യായമാണോ പ്രണയിനിയുടെ മരണം?

ഇഷ്ട്പ്രകാരം സ്ത്രീകളെ വേൾക്കാൻ പുതിയൊരു മതം തന്നെ സ്ഥാപിച്ച ചക്രവർത്തിയുടെയല്ലേ പൌത്രനവൻ?

അടുപ്പിലപ്പൻ തൂറിയാലും വീരകഥയാകുന്ന കാലത്ത് നടന്നതിന്റെ സത്യമെന്തെന്ന് ആരറിഞ്ഞു..?

 
At Tuesday, October 11, 2005 2:34:00 AM, Anonymous Anonymous said...

ഏവൂരാനേ, ശിവക്ഷേത്രം എന്ന ചരിത്രത്തില്‍ എന്തിനു നിര്‍ത്തി? അതിനുമുന്‍പും അവിടെ ഭൂമിയുണ്ടായിരുന്നല്ലോ. ശിവക്ഷേത്രത്തിനൊരു തെളിവുമില്ല. ചരിത്രത്തിനങനെ പിന്തിരിഞുനോക്കിയാല്‍ ഭൂമിയുടെ നാശത്തിന്റെ ചരിത്രമല്ലേ കാണാന്‍ കഴിയൂ? -സു-

 
At Tuesday, October 11, 2005 2:37:00 AM, Anonymous Anonymous said...

ഈ പാട്ടുതരുന്ന അനുഭൂതിയുടെ നിഴലില്‍ ഈ ചെറിയ കല്ലുകടി സഹിക്കാം അതല്ലേ ഭംഗി, പാപ്പാനേ? ഷേക്സ്പിയറിനും തെറ്റുപറ്റിയിട്ടുണ്ടെന്നാണല്ലൊ പണ്ഡിതവര്‍ഗ്ഗം പറയുന്നത്‌! -സു-

 
At Tuesday, October 11, 2005 2:56:00 AM, Blogger .::Anil അനില്‍::. said...

വെറുമൊരു പാമരനാം പാട്ടുകാരന് സ്വപ്നത്തിൽ അല്ലേ താജ്മഹൽ തീർക്കാൻ പറ്റൂ പാപ്പാനേ?
പാപ്പാൻ നിരവധി തവണ താജ്മഹൽ കണ്ടുകാണുമെന്നൂഹിക്കുന്നു.
എന്റെ നോട്ടത്തിൽ അതിലെ കല്ലറകളുടെ അടുത്തെത്തി നിൽക്കുമ്പോഴല്ലാതെ അതൊരു ‘ശവകുടീരം മാത്രമല്ലേ‘ എന്ന ഒരു ചിന്ത വരില്ല എന്നാണ്.
അത്ഭുതവും കൌതുകവുമുളവാക്കുന്ന ഒരു അഭൌമസൌന്ദര്യം അതിൽ കാണാൻ കഴിയുന്നില്ലേ?
പഴയതും പുതിയതുമായ കണ്ടെത്തിയതും കണ്ടെത്താനിരിക്കുന്നതുമായ ചരിത്രവും സത്യങ്ങളും എന്തായാലും പൊതുവേ കേട്ടറിയുന്ന കഥയിലെ സങ്കല്പമായിരുന്നിരിക്കും കവിയുടെ മനസിലെ കാമുകനിൽ എന്നു സങ്കൽ‌പ്പിച്ച് ആ ഗാനം ആസ്വദിക്കാൻ കഴിയും എന്നാണു തോന്നുന്നത്.

 
At Friday, October 14, 2005 1:13:00 AM, Blogger പാപ്പാന്‍‌/mahout said...

പെരിങ്ങോടരേ -> ഞാൻ രാജുസ്സാറിനൊരു ഇമെയിൽ അയച്ചിട്ടുണ്ട്. മലയാളത്തിൽ ബ്ലോഗു ചെയ്യൂ എന്നാഹ്വാനം ചെയ്തുകൊണ്ട്.

വി -> :)

അചിന്ത്യാ -> എന്റെ ചെറുപ്പത്തിൽ ഇങ്ങനത്തെ പരിപാടികളെയില്ല ടീവിയിൽ. “കൃഷിദർശൻ“ ആയിരുന്നു primetime program. അതിനെന്തോന്നവതരണം? കൌപീനത്തിനെയെന്തിനു നീലം മുക്കണം ന്നു പറഞ്ഞപോലെ.

കലേഷേ -> കലേഷിന്റെ സന്തോഷം എന്റെ സന്തോഷം.

കുമാർ -> :)

ജോ -> “താമസിക്കാൻ താജ്‌മഹൽ“ തെറ്റാണ്. ചുനക്കരയ്ക്കോ, പൂവച്ചൽ ഖാദറിനോ, ബിച്ചുവിനോ ഒക്കെ അങ്ങനെ എഴുതാം, പക്ഷേ ഭാസ്കരൻ മാഷിനോ, ഓയെൻ‍വിക്കോ ഒന്നും അതു പറഞ്ഞിട്ടില്ല.

ഏവൂരാൻ -> ഈ ശിവക്ഷേത്രം കഥ ഞാനും കേട്ടിട്ടില്ല. അടുത്ത ലഹളയ്ക്കുള്ള മരുന്നാകുമോ ഇത്?

സുനിൽ -> ഞാനിതു ചൂണ്ടിക്കാട്ടീന്നേ ഉള്ളൂ.

അനിൽ -> ഞാൻ ഒരിയ്ക്കലേ താജിൽ പോയിട്ടുള്ളൂ. എനിക്ക് മനോഹരങ്ങളായ മന്ദിരങ്ങളെക്കാളും ആളൊഴിഞ്ഞ, ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളാണിഷ്ടം (ഡെൽഹിയിൽ അങ്ങനത്തെ ഒരു പാടെണ്ണമുണ്ടല്ലോ, പഴയ ശവകുടീരങ്ങളും മറ്റും). താജ് എനിക്കതുകൊണ്ട് ഒരു അനുഭവം എന്ന നിലയിലൊന്നും തോന്നിയില്ല. തിരക്കും ഭയങ്കരം.

 
At Friday, October 14, 2005 5:03:00 AM, Blogger സു | Su said...

താരാകല്യാൺ അത്രയെങ്കിലും നന്നാക്കുന്നുണ്ടല്ലോ എന്നു ആശ്വസിക്കുക. കാരണം ഇതിലും വല്യ ബോറന്മാർ ടി.വി. രംഗത്തുണ്ട്.
പിന്നെ പ്രാണസഖീ എന്ന പാട്ടിൽ കല്ലുകടിച്ചിട്ട് കാര്യമില്ല. കാരണം പല പ്രാണസഖാക്കളും വിചാരിക്കുന്നത് പ്രാണസഖിയെ കല്ലറയ്ക്കുള്ളിൽ അടയ്ക്കാൻ തന്നെയാണ്. അതു കുറച്ച് ഭംഗിയാക്കി പറഞ്ഞു എന്നേയുള്ളൂ. കേൾക്കുന്ന പ്രാണസഖിമാർക്ക് വേഗം മനസ്സിലാവരുതല്ലോ.
പിന്നെ ഇന്നിര ഗാന്ധിത്തമാശ കേട്ടതായതുകൊണ്ട് വല്യ ചിരി ഒന്നും വന്നില്ല. പക്ഷെ പാപ്പാനോടുള്ള അതിസ്നേഹം ( ഹിഹിഹി )കൊണ്ട് ഒന്നു പുഞ്ചിരിച്ചു.

 
At Monday, October 17, 2005 6:52:00 PM, Blogger പാപ്പാന്‍‌/mahout said...

സൂ->പറഞ്ഞതു ശരിയാകാം. പക്ഷേ ഞാൻ കാണുന്ന 2 പരിപാടികൾ (സ്വരമഞ്ജരി, കളിക്കളം)വച്ചാണ് എന്റെ അഭിപ്രായം എഴുതിയത്. സ്വരമഞ്ജരിയിലെ തന്നെ സന്തോഷ് കേശവ് നന്നായി അവതരിപ്പിക്കുന്നു എന്നാണെന്റെ അഭിപ്രായം. (സന്തോഷ് കേശവിനെപ്പറ്റി ഞാൻ സ്വരമഞ്ജരിക്കുമുമ്പ് കേട്ടിട്ടില്ലായിരുന്നു).
പ്രാണസഖി, കല്ലറ: നോ കമന്റ്സ്. “നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ” :)
വളിപ്പ്: അഭിനന്ദനങ്ങൾ എനിക്കും, പരാതികൾ രാജു മൈലപ്രയ്ക്കും എന്നതാണെന്റെ പോളിസി :)

 
At Sunday, October 04, 2009 3:14:00 PM, Blogger C. P. ആയക്കാട് said...

'ഇന്ദിര' എന്നത് 'ഇന്നിര' എന്ന് വായിക്കണമെങ്കില്‍ ആ വന്യ ജീവി born and brought up in കോട്ടയം ആയിരിക്കണം :)

 

Post a Comment

<< Home