വെടിവട്ടം

മലയാളികൾക്ക് സൊറ പറയാനൊരു സ്ഥലം.

Saturday, October 22, 2005

ചെട്ടികുളങ്ങര വിശേഷം

[ഇവിടെ ഞങ്ങൾക്ക് ആഴ്ച തോറും ഒരു കഞ്ഞിപാർച്ച പോലെ മലയാളം വിളമ്പുന്ന മലയാളം പത്രം എന്ന വാരാന്ത്യപ്പത്രികയിൽ ശ്രീമാൻ ചെട്ടികുളങ്ങര വേണുകുമാർ എഴുതുന്ന വെടിവട്ടം എന്നൊരു പംക്തി ഉണ്ട്. (സംശയരോഗം ബാധിക്കുന്നതിനുമുമ്പുതന്നെ എന്റെ വക വാക്സിനേഷൻ -- ഈ ബ്ലോഗിന്റെ പേരും ആ പംക്തിയുടെ പേരും ഒന്നായതു തികച്ചും യാദൃച്ഛികം. നെയ് തിളപ്പിക്കൂ, ഞാൻ കൈമുക്കി കാട്ടിത്തരാം). എനിക്കിഷ്ടമുള്ള ഒരു പരമ്പര ആണത്. ഈ പരമ്പര നാട്ടിലെ ഏതെങ്കിലും ആനുകാലികങ്ങളിൽ വരുന്നുണ്ടോ എന്നെനിക്കറിയില്ല. ഇത്തവണ വേണുകുമാർ സാനിയ മിശ്രയുടെമേൽ കൈവയ്ക്കുന്ന ചിലരുടെ മേൽ കൈവയ്ക്കുന്നു. അതിന്റെ ഒരു കഷണം ബ്ലോഗ്‍ലോക നിവാസികൾക്കിരിക്കട്ടെ.]

ഉടുത്തില്ലെങ്കിലെന്ത്
ചെട്ടികുളങ്ങര വേണുകുമാർ

സുരേഷിന് ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. പഠിച്ചതെല്ലാം മറന്നുപോകുന്നു. എങ്കിലും, ഓർമ്മയ്ക്കും ബുദ്ധിക്കും സന്തോഷ് ബ്രഹ്മി നൽകേണ്ടതില്ല എന്നാണ് അവനെ അടുത്തറിയുന്നവരുടെ അഭിപ്രായം. കാരണം, പഠനത്തിൽ മാത്രമേയുള്ളത്രേ അവനു മറവിയും, ബുദ്ധിമാന്ദ്യവും.

അയൽ പക്കത്തെ പാറുവമ്മയ്ക്കുണ്ടായ ഒരനുഭവം -
രാവിലെ അങ്ങേതിലേക്കു ചെന്ന സുരേഷിനോടു പാറുവമ്മ ചോദിച്ചു: “ഇന്നലെ നിന്റച്ഛൻ കള്ളുങ്കുടിച്ചേച്ചുവന്ന് നിന്റമ്മേ ഏതാണ്ടൊക്കെ പറേന്ന കേട്ടല്ലോടാ -- എന്തവാരുന്നു?”

“ഫ്‍ഫാ...! തന്തയില്ലാ കഴു.... പന്നപ്പൊ... ... പോക്രിത്തരം പറയുന്നോ? കൂ... ... ... അടിച്ചുനിന്റെ കൂമ്പിളക്കും, ...നായിന്റെ മോളേ, പട്ടീ... തെണ്ടീ... ... ... മ... ക... പൂ... ...“
സുരേഷ് ഒറ്റശ്വാസത്തിൽ പറഞ്ഞുകേൾപ്പിച്ചു.
എന്നിട്ടവൻ കൂട്ടിച്ചേർത്തു: “... ഇങ്ങനാ അച്ഛൻ അമ്മയോട് പറഞ്ഞെ.”

കൊച്ചുപയ്യനാണ് സുരേഷ്. ഉള്ളിൽ കളങ്കമില്ലാത്ത കൊച്ചൻ. സുരേഷിന്റെ മുഖത്തെ നിഷ്ക്കളങ്കതയാണ് “കോർട്ടിലെ പോർണോത്സവം” എന്ന ശീർഷകത്തിൽ ലേഖനമെഴുതിയ രവിമേനോനിലും, ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്ന കലാകൌമുദി വാരികയിലും കാണപ്പെടുന്നത്. പത്രങ്ങളും, ടെലിവിഷൻ ചാനലുകളും സാനിയ മിർസയുടെ ശരീരഭാഗങ്ങൾ പകർത്തിക്കാട്ടി മുതലെടുപ്പു നടത്തുന്നതിനെ ലേഖനത്തിലൂടെ രവികുമാർ അപലപിക്കുന്നു. സാനിയയുടെ മാദകസൌന്ദര്യത്തെയും അവയവഭംഗിയെയും കുറിച്ചുള്ള സമഗ്രവിവരണവും രവികുമാറിന്റെ ലേഖനത്തിലുണ്ട്. ലേഖനത്തോടൊപ്പം പെൺ‍‍കൊച്ചിന്റെ മാദകഭംഗി തെളിയിക്കുന്ന അപൂർവ്വചിത്രങ്ങളും ചേർത്തിരിക്കുന്നു. കൂടാതെ, ഏതാനും മലയാളി കായികതരുണിമാരുടെ സാമാന്യം മാദകഭംഗി തോന്നിപ്പിക്കുന്ന ചിത്രങ്ങളും...

ഒക്കെ വേണ്ടതാണ്, എങ്കിലല്ലേ മേല്പറഞ്ഞ മീഡിയ എങ്ങനെ മുതലെടുത്തു എന്ന് വായനക്കാരെ ശരിക്കും ബോധ്യപ്പെടുത്താനാവൂ
- ഇതാണ് ശരിയായ പത്രധർമ്മം.
അതേസമയം, സ്പോർട്സ് ചാനലുകളും, പത്രങ്ങളിലെ “കായികരംഗം” പേജുകളും ശ്രദ്ധിക്കാനും സാനിയ മിർസയുടെയും മറ്റും ശരീരഭാഗങ്ങളുടെ ഭംഗി ആസ്വദിക്കാനും സാധിക്കാതെപോയവരുടെ ഇച്ഛാഭംഗം പരിഹരിക്കുകയും ചെയ്യുന്നു ‘ധർമ്മക്കാർ‘.

ഒരിക്കൽ ഒരു ജഡ്ജി സാക്ഷിയോടു ചോദിച്ചു: “പ്രതി ക്രൂരമായി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതു താങ്കൾ കണ്ടു എന്നല്ലേ പറഞ്ഞത്. ആകട്ടെ, എങ്ങനെയാണ് കൃത്യം നടന്നത്?”
സാക്ഷി: “ഏമാന്നേ, പെൺകുട്ടിയെ വിട്ടുതന്നാൽ എങ്ങനെയെന്നു ഞാൻ കാണിച്ചുതരാം.”

ഇതാ കലാകൌമുദി കാണിച്ചുതരുന്നു; ആസ്വദിക്കുക.

32 Comments:

At Sunday, October 23, 2005 2:02:00 AM, Anonymous ബെന്നി said...

പപ്പാനേ,

രവിമേനോന്‍റെ ലേഖനവും (കലാകൌമുദി) അതിന് ലതീഷ് മോഹന്‍ കൊടുത്ത മറുപടിയും (മാതൃഭൂമി) വായിച്ചു. സാനിയയുടെ ചിത്രങ്ങള്‍ വിന്‍സിപ്പ് രൂപത്തില്‍ ഇപ്പോള്‍ നെറ്റില്‍ പാറി നടക്കുന്നുണ്ട്. എനിക്കീ കൊച്ചിനെ ഇഷ്ടമായി. ലോക അത്‌ലറ്റിക്സ് റാങ്കിംഗില്‍ അഞ്ജു ബോബി ജോര്‍ജ്ജ് നാലാമതാണ്. ടെന്നീസ് റാങ്കിംഗില്‍ സാനിയ മിര്‍സ മുപ്പത്തിരണ്ടും. എന്നിട്ടും മാധ്യമങ്ങള്‍ കൊണ്ടാറ്റുന്നത് ആരെ? മിര്‍സയെത്തന്നെ.

സാനിയയ്ക്ക്, സുന്ദരമായ സ്വന്തം ശരീരം എങ്ങിനെ വില്‍ക്കണമെന്ന് അറിയാം. അതിന് അനുയോജ്യമായ വസ്ത്രങ്ങള്‍ അവള്‍ ധരിക്കുന്നു. സാനിയയുടെ "പലതും" തുറന്നു കാണിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം നല്ലൊരു വില്‍പ്പനച്ചരക്കാണെന്ന് മാധ്യമങ്ങള്‍ക്കറിയാം അവരത് വിറ്റുകാശാക്കുന്നു.

പോര്‍ണോത്സവം ചരിത്രാതീത കാലം മുതല്‍ക്കേ തുടങ്ങിയിട്ടുള്ളതാണ്. ഇന്നത് ടെന്നീസ് കോര്‍ട്ടിലും സല്‍മാന്‍ റുഷ്ദിയുടെ സാഹിത്യസദസ്സിലും വരെ എത്തിയെന്ന് മാത്രം. ആരെയും പഴിച്ചിട്ട് കാര്യമില്ല. സത്യത്തില്‍ സ്വന്തം ശരീരത്തെ സാനിയ ഇത്രകണ്ട് സ്നേഹിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു എന്നത് ഒരു നല്ല കാര്യമല്ലേ? (Can't you see a posetive energy here?)

സസ്നേഹം, ബെന്നി

 
At Sunday, October 23, 2005 3:40:00 AM, Blogger ദേവന്‍ said...

പാപ്പനേ,
സാനിയ റ്റെന്നീസോ പോര്‍ണൊഗ്രാഫിയോ വില്‍ക്കട്ടെ, രണ്ടിലും വലിയ താല്‍പര്യമെനിക്കില്ല എന്നൊരു നിലപാടിലാണ്‌ ഞാന്‍, അതല്ല ഇവിടെ ഒരു പോസ്റ്റിടാന്‍ കാര്യം.

ബെന്നി പറഞ്ഞ മാത്രുഭൂമി ലേഖനത്തില്‍ ഇന്റര്‍നെറ്റുകൊണ്ടാണ്‌ ചെറുപ്പക്കാരുടെ നല്ല വാസനകള്‍ മരിക്കുന്നതെന്നും സര്‍ഫറുടെ ജീവിതം പോര്‍ണൊഗ്രഫിയും ചാറ്റും ജോലിക്കപേക്ഷിക്കലും മാത്രമാണെന്നും വ്യംഗ്യമുള്ള പരാമര്‍ശങ്ങളാണ്‌ നിറയെ.

മലയാളാളികളില്‍ നല്ലൊരു ഭാഗവും ഇങ്ങനെ വിശ്വസിക്ക്കുന്നിടത്തോളം കാലം ബ്ലോഗ്ഗെഴുത്തല്ല ഇന്റര്‍നെറ്റ്‌ മലയാളമേ വികസിക്ക്കില്ല.

പ്രിന്റ്‌ മീഡിയയില്‍ മലയാളം/ മലയാളി ബ്ലോഗ്‌, ഫോറം, സൈറ്റുകള്‍ എന്നിവയെക്ക്കുറിച്ച്‌ ആരെങ്കിലും എന്തെങ്കിലും എഴുതോ..

 
At Tuesday, December 13, 2005 7:22:00 AM, Blogger കലേഷ്‌ കുമാര്‍ said...

കാണ്മാനില്ല
36 വയസ്സുകാരനെന്നവകാശപ്പെടുന്ന അമേരിക്കയിൽ താ‍മസിക്കുന്ന എഴുത്തിനെയും ബിയറിനേയും പ്രകൃതിയേയും പുറത്ത് നിന്ന് കഴിക്കുന്ന ഭക്ഷണത്തേയും ഒരുപോലെ ഇഷ്ടപ്പെടുന്ന പാപ്പാനെ കാണ്മാനില്ല. പുതിയ ആനകളേ വല്ലതും മേടിക്കാൻ പോയതാണോ???
ഒക്റ്റോബർ ഇരുപത്തിരണ്ടാം തീയതിക്ക് ശേഷം പുള്ളിയെ ആരേലും കണ്ടിട്ടൂണ്ടേൽ ആ വിവരം ഉത്സവകമ്മിറ്റി ഓഫീസിൽ എത്രയും പെട്ടന്ന് അറിയിക്കേണ്ടതാണ്....

 
At Sunday, December 25, 2005 7:54:00 AM, Anonymous Anonymous said...

we miss u daa kaNNaa... chakkarayalle... panchaarayalle..
thirichchu varooo...

PS: dhe. njaan chaanthupoTTu type onnum allaaTTaa..dont missunderstand me..!

 
At Saturday, December 31, 2005 11:55:00 AM, Anonymous അചിന്ത്യ said...

അർത്ഥരഹിതമായ സമയക്കെട്ടുകൾക്കിപ്പുറം നിന്നു കൊണ്ട്...
ആശംസകളുടെ ഇടക്കു ഇതൊന്നു കൂടി...
ഏറ്റാനുള്ള ചുമടുകൾക്കേറ്റ ചുമലുകൾ ഉണ്ടാകട്ടെ,
വേദനകളുടെ ഇടയിലും അതൊക്കെ വേഗം പോകുന്നവയാണെന്ന തിരിച്ചറിവുണ്ടാവട്ടെ,
പൊന്നുമക്കളുടെ പാൽപ്പുഞ്ജിരിയിൽ അനുഭവങ്ങളുടെ നീലവിഷം തീണ്ടാതിരിക്കട്ടെ,
സ്നേഹവും, ശാന്തിയും , സമാധാനവും ...ഒരുപാട്...ഒരുപാടൊരുപാട്...

 
At Saturday, January 14, 2006 11:46:00 PM, Anonymous Anonymous said...

paappaane,
where are u boss

visalamanaskan

 
At Friday, January 20, 2006 10:20:00 AM, Blogger ::പുല്ലൂരാൻ:: said...

paappaan eviTe pOyi...??

 
At Monday, January 23, 2006 11:03:00 AM, Anonymous achinthya said...

ithevade poyi kidakkaa? vaaaaa

 
At Monday, March 06, 2006 3:11:00 PM, Blogger ::പുല്ലൂരാൻ:: said...

pappaane... evite pOyi.. enthaa thirichch~ varaan ithra thaamasam...

 
At Tuesday, March 14, 2006 11:01:00 PM, Blogger ദേവന്‍ said...

പാപ്പാ,
മടങ്ങി വരീ. എന്തു പ്രശ്നതിനും നമുക്കു പരിഹാരമുണ്ടാക്കാം. ജോലിയിലെ തിരക്ക്കുകൊണ്ട് ബ്ലോഗ്ഗാത്തതാണെങ്കില്‍ രാജി വയ്ക്കൂ, നിത്യവൃത്തിക്കുള്ളത് നമുക്കു പിരിച്ചെടുക്കാം.

(കെ പി ഉമ്മര്‍ സ്റ്റൈലില്‍) ബ്ലോഗ്ഗില്‍ തിരിച്ചുവരുമെങ്കില്‍.. പാപ്പാനു ഞങ്ങള്‍.. ആ.. ആന തരും, ചേന തരും, പൂന തരും..

 
At Wednesday, March 15, 2006 1:09:00 AM, Blogger സിദ്ധാര്‍ത്ഥന്‍ said...

പാപാനേ.. ന്നു തെരുതെരേയുള്ള വിളികേട്ടാണു്‌ ഞാന്‍ വന്നു നോക്കിയതു്‌. പോസ്റ്റു വായിച്ചപ്പോള്‍, ഒരു പത്തു കൊല്ലത്തിനപ്പുറം മകാരാദികളിലേ ലൈഗീക ചൂഷണം എന്നോ മറ്റോ ഉള്ള തലക്കെട്ടില്‍ ഒരു ലേഖനം വന്നതോര്‍മ്മവന്നു. പൈങ്കിളികളിലെ ചിത്രങ്ങളും പല നോവലുകളിലേയും 'പ്രസക്ത'ഭാഗങ്ങളും ഉദ്ധരിച്ച ആ ലക്കം കലാകൌമുദിയായിരിക്കണം, വാരികയുടെ ചരിത്രത്തില്‍ ഏറ്റവുമധികം വില്‍പനയുണ്ടായ ലക്കം.

ഇതു വരെ വന്ന സ്ഥിതിക്കു്‌ ഞാനും വിളിച്ചളയാം. എന്റെ ശബ്ദം ഇന്നാളും ന്യൂ ജെഴ്സിയിലാരോ കേട്ടത്രേ.
പാപ്പാനേ........

( ആനയേ പാക്കുന്നവന്‍ എന്നാണോ പാപ്പാന്റെ അര്‍ഥം?)

 
At Wednesday, March 15, 2006 1:17:00 AM, Blogger കലേഷ്‌ കുമാര്‍ said...

കലേഷ്‌ | kalesh വീണ്ടും പറയുന്നു...

കാണ്മാനില്ല

അമേരിക്കന്‍ ബ്ലോഗറുമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.

36 വയസ്സുകാരനെന്നവകാശപ്പെടുന്ന അമേരിക്കയിൽ താ‍മസിക്കുന്ന എഴുത്തിനെയും ബിയറിനേയും പ്രകൃതിയേയും പുറത്ത് നിന്ന് കഴിക്കുന്ന ഭക്ഷണത്തേയും ഒരുപോലെ ഇഷ്ടപ്പെടുന്ന പാപ്പാനെ കാണ്മാനില്ല. പുതിയ ആനകളേ വല്ലതും മേടിക്കാൻ പോയതാണോ???
ഒക്റ്റോബർ ഇരുപത്തിരണ്ടാം തീയതിക്ക് ശേഷം പുള്ളിയെ ആരേലും കണ്ടിട്ടൂണ്ടേൽ ആ വിവരം ഉത്സവകമ്മിറ്റി ഓഫീസിൽ എത്രയും പെട്ടന്ന് അറിയിക്കേണ്ടതാണ്....

 
At Wednesday, March 15, 2006 2:16:00 AM, Blogger കണ്ണൂസ്‌ said...

ചുറ്റി കറങ്ങി അവസാനം പാപ്പാന്റെ ബ്ലോഗിലും എത്തി. വിളിക്ക്‌ തുടക്കം കുറിച്ച പുല്ലൂരാന്‌ നന്ദി. അല്ലെങ്കില്‍ ഇത്‌ കാണാതെ പോയേനെ.

ചെട്ടി വേണുവിന്റെ ലേഖനം വായിച്ചപ്പോള്‍, പണ്ട്‌ വന്ദ്യഗുരു കെ.എസ്‌. ഗോപാലകൃഷ്ണന്‍ സര്‍ "ദശാവതാരം" എന്ന പേരില്‍ ഒരു സിനിമയെടുത്ത കാര്യം ഓര്‍മ്മ വന്നു. 9 അവതാരങ്ങളും ഭംഗിയായി കാണിച്ചു. അവസാനം കലിയുഗത്തിലും അതു കഴിഞ്ഞ്‌ കല്‍ക്കി വന്നാലും ഇതൊക്കെ നടക്കും എന്ന് പറഞ്ഞു കുറേ തുണ്ടുകളും ബലാത്‌സംഗവും. ഹല്ല പിന്നെ!!!

പാപ്പൂ.. മടങ്ങി വരൂ.. യെന്തരോ ആവട്ടെ..

 
At Wednesday, March 15, 2006 2:30:00 AM, Blogger വിശാല മനസ്കന്‍ said...

ബാപ്പൂ.... ഡകടകഡം
പാപ്പൂ....ഡകടകഡം
-
ഞങ്ങള്‍ ബൂലോകരുടെ കൂട്ടവിളി നീ കേള്‍ക്കുന്നില്ലേ പാപ്പാനേ.

ഒരുങ്ങിയിറങ്ങിവന്നാല്‍ ഞാന്‍ നിനക്കായ് വാടാത്ത രണ്ട് ചെമ്പകപ്പൂക്കളും കുറച്ച് ചെമ്പകകുരുവും (പാവാന്‍) കൊറിയറായി അയച്ചുതരാം.

 
At Thursday, April 20, 2006 12:48:00 AM, Blogger Achinthya said...

iyaaLe njaan kollum. nniTTu nte doctorTe aTuththunnu certificate vaangi kOTatheel produce cheythu vaTTu case nnuLla groundil puRaththiRangngi santhushTyaayi jeevikkum .kaaNaNo?
( Mal fontalle down loadaathathuLLu? ithu vaayikkaanuLLa retina ini down loadandallo?)

 
At Thursday, April 20, 2006 1:28:00 AM, Anonymous Anonymous said...

പാപ്പാനേ, ബ്ലോഗര്‍മാരെല്ലാം വലിയ തൊണ്ടയില്‍ കൂവിവിളിച്ചിട്ടും കേള്‍ക്കാത്തത്ര ദൂരത്തേക്ക് പൊയ്ക്കളഞ്ഞോ? ഇപ്പോള്‍ നാട്ടിലാണോ അതോ അമേരിക്കന്‍ ആനകളെ മെരുക്കുന്ന ജോലിത്തിരക്കിലാണോ? അല്ലെങ്കില്‍ ബ്ലോഗും വേണ്ട ഒരുകുന്തവും വേണ്ട എന്നുറപ്പിച്ചോ?

ഹൊയ് ഹോയ് ഹൊയ് ഹോയ്..........

 
At Wednesday, May 10, 2006 12:01:00 AM, Blogger പാപ്പാന്‍‌/mahout said...

[ഇത്രയ്ക്കും ഇവിടെ പ്രശ്നമായീന്നറിഞ്ഞില്ല. ഒരു ജോലി പോയപ്പൊ അതിന്റെ കൂടെ എന്റെ ‘മലയാളം’ കമ്പ്യൂട്ടറും പോയി. വേറെ ജോലികിട്ടിയപ്പോ കിട്ടിയ പുതിയ കമ്പ്യൂട്ടറിനെ മലയാളീകരിച്ചുമില്ല. മലയാളം ബ്ലോഗുകളൊക്കെ അതിനാല്‍ “??????%%$%#@????” ഇങ്ങനെയാണു കുറെ നാളായിട്ടു കാണാറ്. അവസാനം ഞാനിതാ ‘കഷ്ടപ്പെട്ട്, ബുദ്ധിമുട്ടീ’ മറ്റൊരു ഗണനയന്ത്രത്തെ (മലയാളീ)കരിച്ചെടുത്തിരിക്കുന്നു. വല്ലപ്പോഴുമൊക്കെ ഇനി നിങ്ങളെ ബോറടിപ്പിക്കാം.

അപ്പൊ, പറഞ്ഞപോലെ...

“ഉദ്ദിഷ്ടകാര്യം സാധിച്ചതിന് ഉപകാരസ്മരണ. താമസിച്ചതില്‍ ക്ഷമാപണം.”
]

 
At Wednesday, May 10, 2006 12:15:00 AM, Blogger ദേവന്‍ said...

ഹാവൂ. സമാധാനമായി. ഹേബിയസ്‌ കോര്‍പ്പസ്‌ കൊടുക്കാന്‍ ആ സാധനത്തിന്റെ സ്പെല്ലിംഗ്‌ കണ്ടുപിടിക്കാനുള്ള ഡിക്ഷ്ണറി വാങ്ങാന്‍ ഇന്നു പോകാനിരുന്നതാ.

പാപ്പാനേ, ഒരു ഡവുട്ട്‌. ജോലി മാറേണ്ടി വന്നതും ബ്ലോഗിങ്ങുമായി എന്തെങ്കിലും ബന്ധം? അതായത്‌ ബ്ലോഗിങ്ങിലുള്ള ശുഷ്കാന്തി കണ്ട്‌ കമ്പനി "മാ സലാമ" എന്നു പറയുകയോ ബ്ലോഗ്‌ തൊഴില്‍ശാലയില്‍ ബ്ലോക്ക്‌ ചെയ്തതിനെത്തുടര്‍ന്ന് രാജി വച്ചു പുറത്തു പോകുകയോ മറ്റോ..

 
At Wednesday, May 10, 2006 12:24:00 AM, Blogger വക്കാരിമഷ്‌ടാ said...

അപ്പോ ഇതാണ് പാപ്പാനല്ലേ... പാപ്പാനേ ഞാന്‍ ആന. കുട്ടിയാണേ. എന്നാ കേറിക്കോ പുറത്ത്.

 
At Wednesday, May 10, 2006 12:26:00 AM, Blogger വിശാല മനസ്കന്‍ said...

ഈശ്വരാ..

ഇന്നത്തെ ദിവസത്തെ രണ്ടാമത്തെ സന്തോഷം. പാപ്പാന്റെ തിരിച്ചെത്തി.!

പൊന്നു ഗഡീ, താങ്കളെ വി ആര്‍ ഭയങ്കരായിട്ട് മിസ്സിങ്ങുന്നു..!

 
At Wednesday, May 10, 2006 1:03:00 AM, Anonymous Anonymous said...

അപ്പോള്‍ പാപ്പാന്‍ തിരിച്ചെത്തിയല്ലേ!!

ദേവരാഗം, ഗന്ധര്‍വ്വന്‍, പാപ്പാന്‍ എന്നിവര്‍ എഴുതുന്നതൊക്കെ വള്ളിപുള്ളി വിടാതെ ഞാന്‍ വായിക്കാറുണ്ട്. മൂന്നുപേരുടെ നിരീക്ഷണങ്ങള്‍ക്കുമുള്ള സാമ്യം ചില്ലറയല്ല. കുറിക്കുകൊള്ളുന്ന വാക്കുകള്‍ കൊണ്ട് ബ്ലോഗരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ ത്രയം വീണ്ടും വീണ്ടും എഴുതട്ടെ.

മറ്റ് ബ്ലോഗര്‍മാര്‍ മോശക്കാരാണ് എന്നല്ല. ഈ മൂന്നുപേര്‍ക്ക് എന്തോ പ്രത്യേകതയുണ്ട്.

പാപ്പാനേ, അപ്പോള്‍ തുടങ്ങുകയല്ലേ? ഇടത്താനേ, വലത്താനേ......

 
At Wednesday, May 10, 2006 1:23:00 AM, Anonymous achinthya said...

അയ്യോ ഇതാര്‌? പൂരത്തിന്‌ വെടിക്കെട്ടില്ല്യാഞ്ഞോണ്ട്‌ പാപ്പാന്റെ പൊന്നോമനകള്‍ക്ക്‌ ഇരട്ടി കാഴ്ചക്കാര്‍. തിരക്കൊക്കെ കഴിഞ്ഞൂല്ലോ ല്ലേ.

ബെന്നി പറഞ്ഞ പോയന്റ്‌ പാപ്പാനോടും ദേവനോടും ഞാന്‍ പറഞ്ഞിണ്ട്‌.സത്യം പറഞ്ഞാ പണ്ടെന്റെ വിചാരം ഒന്നായ ലവന്‍ രണ്ടായി പ്രത്യക്ഷപ്പെടണതാ ന്നായിരുന്നു...

വാ വന്ന കാലില്‍ നിക്കാണ്ടെ സദ്യക്കിരി. ബാക്കി എന്നിട്ട്‌

സ്നേഹം

 
At Wednesday, May 10, 2006 1:47:00 AM, Blogger പെരിങ്ങോടന്‍ said...

അതെ മറ്റുപലരും പറഞ്ഞതുപോലെ ഇയാളെ ഞാനും മിസ്സിയിരുന്നു. നല്ലൊരൂട്ടം വായനയ്ക്കു പറ്റിയ ചങ്ങാതിമാരില്‍ ചിലരെപ്പിടിച്ചു ഫയര്‍ഫോക്സിലെ സേജിലിട്ടു ഫീഡ് സേവും, അക്കൂട്ടത്തിലൊരാളീ പാപ്പാനും - കുറേകാലമായി അപ്ഡേറ്റൊന്നുമുണ്ടായിരുന്നില്ല, ഇനി ഇവിടൊക്കെ കാണുമെന്നു പ്രതീക്ഷിക്കുന്നു.

 
At Wednesday, May 10, 2006 1:50:00 AM, Blogger സു | Su said...

പാപ്പാന്‍ വന്നു :)

 
At Wednesday, May 10, 2006 2:01:00 AM, Blogger Sapna Anu B. George said...

ചെട്ടിക്കുളങ്ങര പാപ്പാനേ...

 
At Wednesday, May 10, 2006 10:59:00 AM, Blogger പാപ്പാന്‍‌/mahout said...

(അയ്യോ, എനിക്കാകെ ശ്വാസം മുട്ടുന്നതുപോലെ തോന്നുന്നു...) :)

 
At Wednesday, May 10, 2006 5:56:00 PM, Blogger ഉമേഷ്::Umesh said...

This comment has been removed by a blog administrator.

 
At Wednesday, May 10, 2006 7:19:00 PM, Blogger ഉമേഷ്::Umesh said...

This comment has been removed by a blog administrator.

 
At Wednesday, May 10, 2006 7:22:00 PM, Blogger ഉമേഷ്::Umesh said...

പാപ്പാനേ,

വന്നാട്ടേ, വന്നാട്ടേ, ഗജലീലകളൊക്കെ തുടങ്ങിക്കാട്ടേ. “മാതംഗലീല” കൈമോശം വന്നിട്ടില്ലല്ലോ അല്ലേ?

പാപ്പാന്‍ സ്ഥലത്തില്ലായിരുന്നപ്പോള്‍ ഇവിടുണ്ടായ പുകിലൊന്നും പറയണ്ടാ. ജപ്പാനില്‍ നിന്നു് ഒരു കുട്ടിയാന മദമിളകി വന്നിരുന്നു. കുട്ടിയാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, പത്താനയുടെ പട്ടയടിക്കും, പതിനഞ്ചാനയുടെ പിണ്ടമിടുകയും ചെയ്യും എല്ലാ ബ്ലോഗുകളിലും.

പിന്നെ, പാപ്പാന്‍ പോയപ്പോള്‍ ഞാനുമെന്റെ മോനും കൂടി ആനേടെ പുറത്തൊന്നു കയറി. ഇപ്പോ ഇറങ്ങിക്കോളാം....

- ഉമേഷ്

(ഇപ്പോള്‍ ഇവിടെയാണു താമസം. വല്ലപ്പോഴും ഒന്നു് അതുവഴി വരണേ. ആനയോടു പതുക്കെ ചവിട്ടാന്‍ പറയണേ...)

 
At Thursday, May 11, 2006 1:41:00 AM, Blogger വക്കാരിമഷ്‌ടാ said...

ഉമേഷ്‌ജി, മാത്തമാറ്റിക്കലീ സ്പീക്കിംഗ്..

പത്താനയുടെ പട്ടയടിക്കുന്ന ഒരാന പതിനഞ്ചാനയുടെ പിണ്ടമിട്ടാല്‍ ഒരാനയുടെ പട്ടയടിക്കുന്ന ഒരാന എത്രയാനയുടെ പിണ്ടമിടും.

ഇനി, ഒരാന പത്താനയുടെ പട്ടയടിച്ച് പതിനഞ്ചാനയുടെ പിണ്ടമിട്ടാല്‍ പത്തു പശു എത്രകിലോ ചാണകമിടും?

പ്രാക്കിറ്റലി പാപ്പാനറിയുമായിരിക്കണം, എന്നാലും മാത്തമ്മാറ്റിക്കലി.......

(സോളിഡ് പട്ടായാണോ ലിക്ക്യുഡ് പട്ടയാണോ?-ലിക്ക്യുഡ് ആണെങ്കില്‍ പിണ്ടമിടുമെന്നു തോന്നുന്നില്ല-വാളുവെക്കും, പിന്നെ മുള്ളും-ല്ലേ പാപ്പാനേ-അതോ തിരിച്ചാണോ?)

 
At Thursday, May 11, 2006 5:26:00 AM, Blogger ഉമേഷ്::Umesh said...

വക്കാരീ,

“പത്താനയുടെ തീറ്റി തിന്നും” എന്നായിരുന്നു ആദ്യമ്ം എഴുതിയതു്. പിന്നീടാണു് “പട്ട” എന്നതിലെ ശ്ലേഷം കത്തിയതു്. കിടക്കട്ടേന്നു കരുതി.

“എല്ലാ ബ്ലോ‍ാഗുകളിലും കയറിയിറങ്ങി നടന്നു പിണ്ടമിടുന്ന ആന” എന്നു പറഞ്ഞതോര്‍ത്തു ദാ, ഞാന്‍ ഇപ്പോഴും ചിരിക്കുന്നു. സ്വന്തം ഫലിതം ഓര്‍ത്തു പിന്നെയും ചിരിക്കുന്നതും അതു് ഉളുപ്പുംകുന്നുകാരെയോര്‍ക്കാതെ പിന്നെയും പറയുന്നതും ഒരു മാനസികരോഗമാണോ ഡോക്ടര്‍?

 
At Saturday, May 13, 2006 11:01:00 AM, Blogger പാപ്പാന്‍‌/mahout said...

[തൊവാരിചുകളേ, എന്നെ ‘മിസ്സ്’ ചെയ്തവര്‍ക്കും, തിരിച്ചുവന്നപ്പൊ സ്വാഗതം പറഞ്ഞവര്‍ക്കും നന്ദി. “ഞാനത്രയ്ക്കു സ്മാര്‍ട്ടാണോ ചേട്ടാ” എന്ന മഹദ്‌വചനം മാത്രമേ തിരിച്ചെനിക്കു പറയാനുള്ളൂ (മോഹന്‍‌ലാല്‍, ‘അരം + അരം = കിന്നരം’). ഒരുപാടൊരുപാടു മാറ്റങ്ങള്‍ ഞാന്‍ കാടാറുമാസത്തിലായിരുന്ന സമയത്ത് ഇവിടെ ഉണ്ടായിട്ടുള്ളതു കാണുന്നു. പൊതുവേ എല്ലാം ആകെ ഒരു ഉഷാറായിട്ടുണ്ട്.

പൊതുവേ രംഗബോധമില്ലാത്ത ഒരു തറയടിക്കാരനായ ഞാന്‍ സ്ഥാനത്തും അസ്ഥാനത്തും വേണ്ടാത്തതുവിളിച്കുപറയുമ്പോള്‍ ഇതൊന്നും വേണ്ടായിരുന്നു എന്നു നിങ്ങള്‍ക്കു തോന്നിയാല്‍ ഞാന്‍ ധാന്യമായി,^h^h^h^h^h ധന്യനായി.]

ഇനി ചോദ്യോത്തരങ്ങളിലേക്ക്:
- (ദേവാസുരന്‍) ജോലി പോയതും ബ്ലോഗ്ഗിങ്ങുമായി ഒരു ബന്ധവുമില്ലായിരുന്നു എന്നാണെന്റെ വിശ്വാസം. ഇനി ഞാനും ബ്ലോഗ്ഗിങ്ങും തമ്മിലുള്ള അമേദ്ധ്യമായ ബന്ധത്തെപ്പറ്റി ആരെങ്കിലും എന്റെ അന്നത്തെ മാനേജന് ചൊല്ലിക്കൊടുത്തോ എന്നു തെരിയവേ ഇല്ലൈ...

- വക്കാരീടെ പിണ്ടം ഞാന്‍ ബ്ലോഗുകളിലൊക്കെ കണ്ടു ഉമേഷേ. നല്ല ലക്ഷണമൊത്ത പിണ്ടം. കുട്ട്യേടത്തി പറഞ്ഞപോലെ ഒരു വക്കാരീന്നു പറഞ്ഞാല്‍ ഒരൊന്നര വക്കാരി വരും, അതാണ്‍ 10 വെളിയില്‍ വരുമ്പോള്‍ 15 ആവണെ.

- പിന്നെ സ്വന്തം ഫലിതമോര്‍ത്തു ചിരിക്കുന്നത് -- ഒന്നു രണ്ടുദിവസത്തിനകം മാറിയില്ലെങ്കില്‍ അറിയിക്കൂ. ചിലപ്പോള്‍ മദപ്പാടാവും; മയക്കുവെടി വയ്ക്കേണ്ടി വരും, മറ്റു ശല്യങ്ങള്‍ തുടങ്ങുന്നതിനു മുമ്പ്...

അപ്പൊ ഒരിക്കല്‍‌ക്കൂടി എല്ലാര്‍ക്കും നന്ദി, നമസ്കാരം.

 

Post a Comment

<< Home