വെടിവട്ടം

മലയാളികൾക്ക് സൊറ പറയാനൊരു സ്ഥലം.

Wednesday, May 10, 2006

കലേഷിനും, റീമയ്ക്കും...

ഇനിയെന്നും സന്തോഷത്തിന്റെ നാളുകളാകട്ടെ എന്നാശംസിക്കുന്നു.

14 Comments:

At Wednesday, May 10, 2006 1:58:00 AM, Blogger Sreejith K. said...

അങ്ങിനെത്തന്നെ ഞാനും ആശംസിക്കുന്നു. കലേഷും റീമയും നീണാള്‍ വാഴട്ടെ.

പാപ്പനെ വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം. നല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു.

 
At Wednesday, May 10, 2006 10:21:00 AM, Blogger Manjithkaini said...

ആഹാ പാപ്പാനിവിടെയുണ്ടായിരുന്നോ.

പാപ്പാനെ പുറത്തെത്തിക്കാന്‍ കലേഷ്ത്തന്നെ വേണ്ടി വന്നു. വക്കാരിയെക്കൂടി ഒന്നു മെരുക്കിയെടുക്കൂ പാപ്പാനേ...

 
At Saturday, May 13, 2006 12:50:00 AM, Blogger Jo said...

thirichethyo?

 
At Saturday, May 13, 2006 6:16:00 AM, Blogger അഭയാര്‍ത്ഥി said...

വെടിവട്ടത്തിലൂടെ നിഷ്പ്ക്ഷമായി അഭിപ്റായം പറയുന്ന, തോട്ടി കൊണ്ടു വലിയ ആനകളോടു ഇരിയാനെ നടയാനേ എന്നു പറയാന്‍ കെല്‍പ്പുണ്ടായിരുന്ന ഈ ഗജ കേസരി എവിടെയെന്നോറ്‍ക്കാറുണ്ടായിരുന്നു.

ബ്ളോഗില്‍ ഇന്നും തുടരുന്ന ഗന്ധറ്‍വബാധക്കും ഈ പാപ്പാന്റെ ഒരു പിന്താങ്ങല്‍ കമന്റ്‌ ആണു- പാപ്പാനു പോലും ഓര്‍മയുണ്ടാകില്ല.

ധീരനായ്‌ ആനപ്പുറത്തീ വഴിയിലൂടെ എഴുന്നള്ളിയാലും. ഗന്ധറ്‍വന്‍ ഇപ്പൊഴും നന്ദിയോടെ ആ ആനവാല്‍ മൊതിരം വിരലില്‍ അണിയുന്നു- നിറ്‍ഭയനായ്‌....

 
At Saturday, May 13, 2006 6:28:00 AM, Blogger അതുല്യ said...

ഈ ഗന്ധര്‍വനെന്താ എഴുതുമ്പോ, ചില പുതുമടിശ്ശില്ലക്കാരു തെക്കന്മാരേ പോലെ, ഞാനീ ദേവസ്സ്യ കൊടുത്ത്തേ ശീലിച്ചിട്ടുള്ളു, ഞാനീ ദേവസ്സ്യ ഒന്ന് പറഞ്ഞാ, ഞാനീ ദേവസ്സ്യ ഒന്നര ഏക്കര്‍ റബറീന്ന് കഷ്ടപെട്ടുണ്ടാക്കിയതാ, ഞാനീ ദേവസ്സ്യ ഈ പള്ളിമുറ്റത്ത്‌ കപ്പലണ്ടി വിറ്റ്‌ നടന്നപ്പം, ഞാനീ ദേവസ്യ ഈ മറിയാമ്മേടെ മാറിലേയ്കൊന്ന് നോക്കീയാ, ഞാനി ദേവസ്സ്യ 12 മക്കളടെ അപ്പനാ, ഞാനീ....

എന്നിങ്ങനെ ഞാനീ ഗന്ധര്‍വന്‍ ന്ന്ന് പറഞ്ഞ്‌ എഴുതുന്നതെന്തിനാ?? ചിലരു വര്‍ത്തമാനത്തിനിടയില്‍, ഐ, ആം അ പെര്‍ഫെക്റ്റ്‌ ജെന്റില്‍മാന്‍ യു നോ... എന്ന് പറയുമ്പോ, അവര്‍ക്ക്‌ തന്നെ അതിലു ഒരു പിടിപ്പുകേടുണ്ടാവുന്നത്‌ പോലെ മറ്റോ ആണോ??

 
At Saturday, May 13, 2006 6:30:00 AM, Blogger അതുല്യ said...

ഈ ഗന്ധര്‍വനെന്താ എഴുതുമ്പോ, ചില പുതുമടിശ്ശില്ലക്കാരു തെക്കന്മാരേ പോലെ, ഞാനീ ദേവസ്സ്യ കൊടുത്ത്തേ ശീലിച്ചിട്ടുള്ളു, ഞാനീ ദേവസ്സ്യ ഒന്ന് പറഞ്ഞാ, ഞാനീ ദേവസ്സ്യ ഒന്നര ഏക്കര്‍ റബറീന്ന് കഷ്ടപെട്ടുണ്ടാക്കിയതാ, ഞാനീ ദേവസ്സ്യ ഈ പള്ളിമുറ്റത്ത്‌ കപ്പലണ്ടി വിറ്റ്‌ നടന്നപ്പം, ഞാനീ ദേവസ്യ ഈ മറിയാമ്മേടെ മാറിലേയ്കൊന്ന് നോക്കീയാ, ഞാനി ദേവസ്സ്യ 12 മക്കളടെ അപ്പനാ, ഞാനീ....

എന്നിങ്ങനെ ഞാനീ ഗന്ധര്‍വന്‍ ന്ന്ന് പറഞ്ഞ്‌ എഴുതുന്നതെന്തിനാ?? ചിലരു വര്‍ത്തമാനത്തിനിടയില്‍, ഐ, ആം അ പെര്‍ഫെക്റ്റ്‌ ജെന്റില്‍മാന്‍ യു നോ... എന്ന് പറയുമ്പോ, അവര്‍ക്ക്‌ തന്നെ അതിലു ഒരു പിടിപ്പുകേടുണ്ടാവുന്നത്‌ പോലെ മറ്റോ ആണോ??

 
At Saturday, May 13, 2006 6:51:00 AM, Blogger അഭയാര്‍ത്ഥി said...

This comment has been removed by a blog administrator.

 
At Saturday, May 13, 2006 6:56:00 AM, Blogger അഭയാര്‍ത്ഥി said...

ഗന്ധറ്‍വനെഴുതുമ്പോള്‍ അതു കിന്നരികളാണതുല്യേ. ഞാന്‍ അതുല്യ സോ ഏന്റ്‌ ശൂൂ , ഈ മെയില്‍ സൂു ഏന്റ്‌ സൂു , ഫോോോണ്‍- (അതു വക്കുന്നില്ല അല്ലേ?) എന്ന ഒരു ഐഡന്റിറ്റിയും വക്കുന്നില്ല. അതുകൊണ്ടു ഈ ക്ളീഷേ ഉപയോഗിക്കുന്നു. മനസ്സിലായി കാണില്ല. രൂപത്തിലും ഭാവത്തിലും പേച്ചിലും ഗന്ധറ്‍വനായി തന്നെ നിലനില്‍ക്കണം- അതുകൊണ്ടാണു ഈ ഞാന്‍ ഗന്ധറ്‍വന്‍ ഭാവം. മനസ്സിലായില്ല അല്ലേ?. ഇനി ഈ പ്റായത്തില്‍ ഗധറ്‍വ ബാധ- ഒഴിവാക്കു ഒഴിവാക്കു.

ഗന്ധറ്‍വന്‍ അതുല്യയെ ബാധിക്കില്ല- കാരണം ഗന്ധറ്‍വ നിയോഗമനുസരിച്ചു കവറ്‍ന്നെടുക്കേണ്ട... അയ്യോ ഞാന്‍ ഗന്ധറ്‍വ ജനിസ്മ്റുതി മനുസ്മ്റിതി പോലെ വെളിവാക്കി പോയേനെ.

ഓഡിറ്റേറ്‍സ്‌ വിളിക്കുന്നു- പണി നന്നായിട്ടുണ്ടു നാളെത്തൊട്ടു വരേണ്ട എന്നു പറയാനാകും..

പാപ്പാനെ ഞാന്‍ ഈ ആനയുടെ കാലുകള്‍ക്കിടയിലൂടേ അപ്പുറം കടക്കട്ടെ. അതുല്യയോടു അടികൂടാന്‍ അല്‍പം ധൈര്യത്തിനായി

Thank you sherlock, I was writing this and when I came back, surprised to see the same point you mentioned in more apt way.
What a mind reading ability.

You are real sherolock holmes, and remember I am always your fan.

 
At Saturday, May 13, 2006 6:58:00 AM, Blogger അതുല്യ said...

ഷെര്‍ലോക്കിനെന്തെങ്കിലും കിട്ടിയോ അല്ലറ ചില്ലറ? മ്മ്. മ്മ്.. ഷെര്‍ലോക്ക്‌ ഇടപെട്ടത്‌ കൊണ്ട്‌ ഞമ്മളു പൊറുത്ത്‌. അല്ലെങ്കിലു ഞാന്‍ പുകിലാക്കിയേനേ.. എനിക്ക്‌ ഗന്ധര്‍വന്റെ.... വേണ്ടാ, സ്ഥാപിത താല്‍പര്യക്കാരുണ്ടിവിടെ ഗന്ധര്‍വനു, എനിക്കു എന്റെ വോക്ക്സ്‌ വാഗ്ഗണ്‍ കുറച്ച്‌ കാലം കൂടി ഗിസൈസ്‌ വഴി ഒോടിയ്കണം.

ഗന്ധര്‍വനെ തപ്പാന്‍ എന്നെ എപ്പിയ്ക്‌ ഷെര്‍ലോക്ക്സേ,,, ഞാനേറ്റ്‌ കാര്യം, ഫോട്ടം അടക്കം നമുക്ക്‌ ആളെ അകത്താക്കാം. അല്‍പം ഓടേണ്ടി വരും ഒപ്പം, ബ്ലോഗിലെ ചിലര്‍ക്കായുള്ള കീ ജയ്‌ വിളി കഴിഞ്ഞാ പിന്നെ മെയിന്‍ പരിപാടി മാരത്തണാ രാത്രി 8 മുതല്‍, എന്നാലും വേണ്ടീല്ല, നമുക്ക്‌ ഓടിച്ചിട്ട്‌ തന്നെ പിടിയ്കാം.

 
At Saturday, May 13, 2006 7:01:00 AM, Blogger അതുല്യ said...

ഷെര്‍ലോക്കിനെന്തെങ്കിലും കിട്ടിയോ അല്ലറ ചില്ലറ? മ്മ്. മ്മ്.. ഷെര്‍ലോക്ക്‌ ഇടപെട്ടത്‌ കൊണ്ട്‌ ഞമ്മളു പൊറുത്ത്‌. അല്ലെങ്കിലു ഞാന്‍ പുകിലാക്കിയേനേ.. എനിക്ക്‌ ഗന്ധര്‍വന്റെ.... വേണ്ടാ, സ്ഥാപിത താല്‍പര്യക്കാരുണ്ടിവിടെ ഗന്ധര്‍വനു, എനിക്കു എന്റെ വോക്ക്സ്‌ വാഗ്ഗണ്‍ കുറച്ച്‌ കാലം കൂടി ഗിസൈസ്‌ വഴി ഒോടിയ്കണം.

ഗന്ധര്‍വനെ തപ്പാന്‍ എന്നെ എപ്പിയ്ക്‌ ഷെര്‍ലോക്ക്സേ,,, ഞാനേറ്റ്‌ കാര്യം ഫോട്ടം അടക്കം നമുക്ക്‌ ആളെ അകത്താക്കാം. അല്‍പം ഓടേണ്ടി വരും ഒപ്പം, മാരത്തണാ പരിപാടി, ബ്ലോഗിലെ ചിലര്‍ക്കായുള്ള കീ ജയ്‌ വിളി കഴിഞ്ഞാ പിന്നെ മെയിന്‍ പരിപാടി മാരത്തണാ രാത്രി 8 മുതല്‍, എന്നാലും വേണ്ടീല്ല, നമുക്ക്‌ ഓടിച്ചിട്ട്‌ തന്നെ പിടിയ്കാം.

 
At Saturday, May 13, 2006 7:13:00 AM, Blogger അഭയാര്‍ത്ഥി said...

നിങ്ങള്‍ തപ്പുന്ന ഈ മാരത്തോണ്‍ ഗന്ധറ്‍വന്‍ ജയന്റെ ശരീരം, മമ്മുട്ടിയുടെ തല , ശ്റീവിദ്യയുടെ...( സ്ത്റൈണതക്കായി)..

മാരത്തോണ്‍ ഓടുന്ന ക്റിഷ്ണങ്കുട്ടി നായരുടെ തലയുള്ള ഇന്ദ്രന്‍സ്‌.....

വേണ്ട ഈ അതുല്യക്കിത്തിരി ക്ളൂ മതി...


ദുഷ്ട..
ശകുന്തള മുദ്രാംഗുലിയവുമായി മാന്യനായ ദുഷ്യന്തനെ പറഞ്ഞു പറ്റിക്കാന്‍ വരുന്ന രംഗമോറ്‍ത്തു ഞാന്‍ കാളിദാസനെ ശപിക്കുന്നു.

ഇനി ഒറ്റ വരി പോലും എഴുതരുതട നവരത്ന കീടമേ.....

 
At Saturday, May 13, 2006 1:14:00 PM, Anonymous Anonymous said...

വന്നുല്ലോ അപ്പൊപ്പിനെ വന്ന സ്ഥിതിയ്ക്കു പതിവുകളൊക്കെ വരട്ടെ , കലേഷിനും റീമയ്ക്കും ആശംസകളോണ്ട് ഇരിക്കപ്പൊറുതി ഇല്ല്യാണ്ട്യായിണ്ടാവും.
ഒരു പോസ്റ്റിട് മനുഷ്യാ

 
At Friday, May 19, 2006 5:31:00 PM, Blogger ദേവന്‍ said...

ഒരു പോസ്റ്റിട് മനുഷ്യാ
പോസ്റ്റിട് മനുഷ്യാ
ഇട്‌ മനുഷ്യാ
ഉഷ്യാ

(മുന്നത്തെ കമന്റിന്റെ എക്കോ അടിച്ചതാ)

 
At Friday, May 19, 2006 6:56:00 PM, Blogger പാപ്പാന്‍‌/mahout said...

കമന്റുകളെഴുതിയവര്‍ക്കും സ്വാഗതിച്ചവര്‍ക്കും പൊതുവെ നന്ദി.

ഗന്ധര്‍വണ്ണനെ പ്രോത്സാഹിപ്പിച്ചെഴുതിയ കമന്റ് ഞാന്‍ ഓര്‍മ്മിക്കുന്നില്ല; മാമുക്കോയ ചോദിച്ചപോലെ ‘ഓഹോ, മഹഭാരതത്തില്‍ അങ്ങനെയും ഒരു സംഭവമുണ്ടായിട്ടുണ്ടോ?”. പക്ഷേ അങ്ങനെയാണു കാര്യങ്ങളെങ്കില്‍ ഞാന്‍ വളരെ ഹാപ്പി. കാര്യം എനിക്കേറ്റവും ഇഷ്ടമുള്ള ഒരു കമന്ററത്രേ അണ്ണന്‍. മൂന്നും നാലും തവണ വായിച്ചാലേ പലതും കത്താറുള്ളു എന്നതിനാല്‍ ഇഷ്ടം പോലെ റീഡിങ്ങ് മറ്റീരിയല്‍ :)

അതുല്യേ, ഗന്ധര്‍വ്വനുമായിട്ടുള്ള അടി തുടര്‍ന്നോ ട്ടോ, ഞാനിവിടെ നിക്കണതൊന്നും കാര്യാക്കണ്ടാ. പക്ഷേ തെക്കന്‍‌മാരെപ്പറ്റി പറഞ്ഞാ ഞങ്ങള്‍ക്ക് തിരുവിതാംകൂറുകാര്‍‌ക്ക് എല്ലാര്‍ക്കും നോവുമേ...

പിന്നെ എന്റെയും ശകടം VW താന്‍. സെയിം പിച്ച്.

അചിന്ത്യേ, മാറ്റൊലിക്കവീ - ഒരു പുതിയ നമ്പര്‍ ഇട്ടു.

 

Post a Comment

<< Home